നടന്‍ ചെമ്പന്‍ വിനോദിന്റെ പിതാവ് അന്തരിച്ചു

നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു. മാളിയേക്കല്‍ ചെമ്പന്‍ ജോസ് ആണ് മരിച്ചത്. സംസ്‌കാരം നവംബര്‍ 13ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയില്‍ വെച്ച് നടത്തും. ഭാര്യ: ആന്നിസ്. മക്കള്‍: ചെമ്പന്‍ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്.

Chemban Vinod | Bignewslive

2010-ല്‍ നായകന്‍ എന്ന സിനിമയിലൂടെയാണ് ചെമ്പന്‍ വിനോദ് അഭിനയ രംഗത്തേയ്ക്ക്് എത്തിയത്. ആമേന്‍, ടമാര്‍ പഠാര്‍, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക പ്രിയങ്കരനായി. 2017ല്‍ അങ്കമാലി ഡയറീസിലൂടെ തിരക്കഥാരംഗത്തും ചുവടുവച്ചു. 2018ല്‍ ഗോലിസോഡ 2വിലൂടെ തമിഴിലും അഭിനയത്തില്‍ അരങ്ങേറ്റം നടത്തി.

Exit mobile version