കൊച്ചി: മനോഹരമായി പാട്ട് പാടുന്നതിനിടെ ഇടയ്ക്കിടയ്ക്ക് ഞെട്ടുക, ഗായിക എലിസബത്ത് എസ് പാട്ടുകള്‍ പങ്കുവച്ചപ്പോഴൊക്കെ ഇതെന്താ ഇങ്ങനെയെന്ന് ചിന്തിച്ചു. പിന്നീടാണ് രോഗാവസ്ഥയാണെന്ന് അറിയുന്നത്. അവരോടുളള സ്നേഹവും ആരാധനയും കൂടി വന്നു.
ട്യൂററ്റ് സിന്‍ഡ്രോം എന്ന അപൂര്‍വ രോഗമാണ് ഇവര്‍ക്ക്. ടിക്സ് ഡിസോര്‍ഡര്‍ (Tics disorder) വിഭാഗത്തില്‍ പെടുന്ന രോഗമാണ് ട്യൂററ്റ് സിന്‍ഡ്രോം. മനഃപൂര്‍വമല്ലാതെതന്നെ തുടരെത്തുടരെ കണ്ണു ചിമ്മുക, കയ്യോ കാലോ ചലിപ്പിക്കുക, ഞെട്ടുക തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
വര്‍ഷങ്ങളായി ഈ അപൂര്‍വ രോഗത്തിനു ചികിത്സ തേടിയിരുന്ന എലിസബത്ത് ഇപ്പോള്‍ മറ്റൊരു വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്. ട്യൂററ്റ് സിന്‍ഡ്രോം എന്ന അവസ്ഥ ഇപ്പോള്‍ മെഡിസിന് ഉപയോഗിച്ച് കണ്ട്രോള് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ താന്‍ ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍ Deep Brain Stimulation (DBS )എന്ന സര്‍ജറിക്ക് വിധേയയാകുന്നുവെന്ന് എലിസബത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഒപ്പം എല്ലാവരും തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും.’
ഒന്‍പതു വയസ്സുള്ളപ്പോഴാണ് എലിസബത്തില്‍ ട്യൂററ്റ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാകുന്നത്. ബെംഗളൂരുവിലെ നിംഹാന്‍സില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങിയിരുന്നു.
Discussion about this post