മലപ്പുറം: സൗജന്യമായി പെട്രോള്‍ വേണോ, ഗതാഗത നിയമം പാലിച്ച് വാഹനമോടിയ്ക്കൂ. മലപ്പുറത്തെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആണ് 300 രൂപയുടെ പെട്രോള്‍ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമം പാലിച്ച് വാഹന യാത്ര നടത്തുന്നവര്‍ക്കാണ് ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് സൗജന്യ ഇന്ധന വിതരണം നടത്തിയത്. 300 രൂപയുടെ ഇന്ധനമാണ് സമ്മാനമായി നല്‍കിയത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചതോടെ ആശങ്കയോടെയാണ് പലരും വാഹനങ്ങള്‍ നിര്‍ത്തിയത്. പക്ഷേ പെട്രോള്‍ സമ്മാനമായി ലഭിച്ചതോട് ഹാപ്പി.
300 രൂപയുടെ ഇന്ധന കൂപ്പണ്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് സൗജന്യമായി നല്‍കുന്നത്. ഈ കൂപ്പണ്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ പോയി ഇന്ധനം നിറയ്ക്കാം. അഞ്ഞൂറോളം പേര്‍ക്കാണ് ഈ സമ്മാനം ഇന്ന് ലഭിച്ചത്.
മോട്ടോര്‍ വാഹന വകുപ്പും മലപ്പുറം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായാണ് ഇന്ധന കൂപ്പണ്‍ സമ്മാനമായി നല്‍കുന്നത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ക്യാമ്പയിന് തുടരാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
Discussion about this post