രാമനാട്ടുകര: എട്ടുവയസ്സുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ റിട്ട. ഗ്രേഡ് എസ്ഐ അറസ്റ്റിൽ. പുറ്റേക്കാട് പീസ്നെറ്റ് വീട്ടിൽ ഉണ്ണിയെയാണ് (56) പോക്സോ നിയമപ്രകാരം ഫെറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് പോലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് സൗത്ത് അസി. കമ്മീഷണറുടെ ഓഫീസിൽ എസ്ഐ റാങ്കിലിരിക്കേ വിരമിച്ചയാളാണ് ഉണ്ണി. സർവീസിലിരിക്കെ പോക്സോ കേസുകളുടെ കേസ് ഫയലുകൾ കൈകാര്യം ചെയ്യുന്നതിലും കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിലും ഇയാൾ വിദഗ്ധനായിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസ്സുകാരി പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയത്. പ്രതിയുടെ വീട്ടിൽവെച്ചും വീടിന് സമീപത്തെ ഷെഡിൽ വെച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈൽഡ് ലൈനിനോടാണ് പെൺകുട്ടി മൊഴി നൽകിയത്. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് ഫെറോക്ക് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post