മല്ലു ട്രാവലര്‍ ഉദ്ഘാടനം ചെയ്ത് വിവാദമായ കടയുടെ ഉടമ ജീവനൊടുക്കിയ നിലയില്‍

പൊന്നാനി: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ പൊന്നാനി പുതിയിരുത്തിയില്‍
മല്ലു ട്രാവലര്‍ ഉദ്ഘാടനം ചെയ്ത് വിവാദമായ കടയുടെ ഉടമ ജീവനൊടുക്കിയ നിലയില്‍. മാഡ് മോട്ടോ ഗ്വില്‍ഡ് ഉടമ അണ്ടത്തോട് സ്വദേശി അനസിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയുടെ കാരണം എന്താണെന്നത് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാസങ്ങള്‍ക്ക് മുമ്പ് അനസിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മല്ലു ട്രാവലര്‍ സംഘവും ആരാധകരും കൂട്ടത്തോടെ എത്തിയത് സംഘര്‍ഷത്തിനും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

സംഭവത്തില്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു

Exit mobile version