പൂക്കോട്ടുംപാടം: വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ മരണക്കുറിപ്പ് എഴുതി യുവാവ് ജീവനൊടുക്കി. അമരമ്പലം മാമ്പൊയിൽ പന്നിക്കോട്ടിൽ മോഹനകൃഷ്ണനാണ് (30) തൂങ്ങിമരിച്ചത്. നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ബുധനാഴ്ച ഉച്ചയോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ മരണക്കുറിപ്പ് കണ്ടതോടെ സംശയം തോന്നിയ സുഹൃത്തുക്കളും പോലീസും തെരച്ചിൽ നടത്തുകയായിരുന്നു. കനോലി പ്ലോട്ടിന് സമീപം ഇയാളുടെ ബൈക്ക് കണ്ടതിനെ തുടന്ന് കാട്ടിൽ നടത്തിയ തിരച്ചിലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പിതാവ്: കൃഷ്ണൻ. മാതാവ്: ഹൈമവതി. ഭാര്യ: സുസ്മിത. സഹോദരങ്ങൾ: ജ്യോതി കൃഷ്ണ (ഗവ. യുപി സ്‌കൂൾ, പറമ്പ) അഞ്ജന കൃഷ്ണ.
Discussion about this post