മലപ്പുറം: എടപ്പാളില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ടെക്നീഷ്യന് പരുക്ക്.
കേടായ മൊബൈല്‍ നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റത്. എടപ്പാള്‍ കോലൊളമ്പ് ബോംബെപടി സ്വദേശി തഹീര്‍ (24) നാണ് കൈയ്യില്‍ സാരമായി പരുക്കേറ്റത്.
മൊബൈല്‍ ടെക്നീഷ്യനായ തഹീര്‍ കഴിഞ്ഞ ദിവസമാണ് കേടായ ഫോണ്‍ പരിശോധിക്കാനെടുത്തത്. തഹീറിന്റെ വീട്ടില്‍വച്ചാണ് അപകടം ഉണ്ടായത്. സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ബാറ്ററിയുടെ പശ എടുത്തു മാറ്റുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അപകടത്തില്‍ കൈയ്യില്‍ സാരമായി പൊള്ളലേറ്റ തഹിര്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.
Discussion about this post