കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി എയർഹോസ്റ്റസ് പിടിയിലായി. രണ്ട് കിലോയിലധികം സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പി ഷഹാന (30) ആണ് പിടിയിലായത്.
ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവാണ് ഷഹാന. ഡിആർഐ കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് 2.4 കിലോ സ്വർണമിശ്രിതം പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.
വേർതിരിച്ച മിശ്രിതത്തിൽനിന്ന് 2054 ഗ്രാം സ്വർണം ലഭിച്ചു. ഇതിന് 99 ലക്ഷം രൂപ വിലവരും. ഡെപ്യൂട്ടി കമ്മിഷണർ ഡോ. എസ്എസ് ശ്രീജുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സിപി സബീഷ്, എം ഉമാദേവി, ഇൻസ്പെക്ടർമാരായ എൻ റഹീഫ്, കെകെ പ്രിയ, ചേതൻഗുപ്ത, അർജിൻകൃഷ്ണൻ, ഹെഡ് ഹവീൽദാർമാരായ എസ് ജമാലുദ്ദീൻ, വിശ്വരാജ് എന്നിവരാണ് സ്വർണം പിടിച്ചത്.
Discussion about this post