കല്‍പ്പാത്തി രഥോത്സവം ചടങ്ങ് മാത്രമാകും: രഥ പ്രയാണത്തിന് അനുമതിയില്ല

പാലക്കാട്: കല്‍പ്പാത്തി രഥോത്സവം ചടങ്ങ് മാത്രമാക്കും. പ്രധാന ചടങ്ങായ
രഥ പ്രയാണത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചു. രഥപ്രയാണം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കി ഉത്സവം നടത്തണം. 200 പേരെ പങ്കെടുപ്പിച്ച് രഥോത്സവം നടത്താനാകില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഉത്സവത്തിന് എത്തുന്ന ജനങ്ങളെ സംഘാടകര്‍ തന്നെ നിയന്ത്രിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ആഘോഷസമിതികള്‍ രംഗത്തെത്തി. രഥ പ്രയാണം രഥോത്സവത്തിലെ സുപ്രധാന ചടങ്ങാണെന്ന് സമിതി വിശദീകരിച്ചു. ആളുകളെ നിയന്ത്രിക്കേണ്ടത് പോലീസാണെന്നും ആഘോഷസമിതി ഭാരവാഹികള്‍ പറയുന്നു.

വിശ്വപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ പത്തുമണിയോടെയായിരുന്നു ചടങ്ങുകള്‍. ഈമാസം 14 മുതല്‍ പതിനാറ് വരെയാണ് കോവിഡ് മാനദണ്ഡങ്ങളോടെ കല്‍പ്പാത്തി രഥോത്സവം നടക്കുക.

Exit mobile version