തിരുവനന്തപുരം കഴക്കൂട്ടത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരായ രാജേഷ്(36) മകന്‍ ഋത്വിക്(5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാജേഷിന്റെ ഭാര്യ സുജിത തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഇന്‍ഫോസിസിന് സമീപം നിര്‍ത്തി ഇട്ടിരുന്ന ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് കയറുകയായിരുന്നു. യുവതി റോഡിലേക്ക് തെറിച്ചു വീണെങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ല. എന്നാല്‍ അച്ഛനും മകനും ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍ കുടുങ്ങിപോയി.
തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂര്‍ പാറയില്‍ താമസിക്കുകയാണ്. അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടിവാണ് രാജേഷ്. ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.