കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനില
മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്, ആശങ്കപ്പെടാനില്ലെന്ന് അറിയിച്ച് മകന് സിദ്ധാര്‍ഥ് ഭരതന്. ഫേസ്ബുക്ക് പോസ്റ്റിലാണ് സിദ്ധാര്‍ഥ് അമ്മ സുഖംപ്രാപിക്കുന്നെന്ന് അറിയിച്ചത്.
”അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും കരുതലിനും സ്നേഹത്തിനും നന്ദി”- സിദ്ധാര്‍ഥ് കുറിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post