തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം ഉടമകള്‍ പിന്‍വലിച്ചു. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനം കൈകൊണ്ടത്.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്തായിരുന്നു രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയത്. ഈ മാസം 18-നകം ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ആന്റണി രാജും പറഞ്ഞു. ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെന്നും പോസിറ്റീവായ പ്രതികരണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നും ബസുടമകള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകള്‍ ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചത്.
Discussion about this post