പത്തനംതിട്ട: പ്രതിഷേധങ്ങള്‍ക്കിടയിലും അയ്യനെ കാണാനായി ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക്. ഇതോടെ നിലയ്ക്കല്‍-എരുമേലി റൂട്ടില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഏരിയയില്‍ എണ്ണായിരത്തിലധികം വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.
അതേസമയം, കനത്ത പ്രതിഷേത്തിനിടയിലും രണ്ട് യുവതികള്‍ പോലീസ് സംരക്ഷണയില്‍ മല കയറുകയാണ്. ഇവര്‍ ചന്ദ്രാനന്തം റോഡ് പിന്നിട്ട് സന്നിധാനത്തേക്ക് അടുത്തു. കോഴിക്കോട് മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയുമാണ് അയ്യപ്പ ദര്‍ശനത്തിനായി എത്തിയവര്‍.
Discussion about this post