കോഴിക്കോട്: തിരുവമ്പാടിയിലെ പ്രളയ നായകന്, എംഎല്‍എ ലിന്റോ ജോസഫിന്
പ്രണയസാഫല്യം, രക്തഹാരം ചാര്‍ത്തി ലിന്റോ അനുഷയെ ജീവിതസഖിയാക്കി.
മുക്കം സ്വദേശി അനുഷയാണ് വധു. എസ്എഫ്ഐ പ്രവര്‍ത്തകരായിരുന്ന ഇരുവരുടെയും നാല് വര്‍ഷം നീണ്ട പ്രണയമാണ് ഇന്ന് സഫലമായത്. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ കുറഞ്ഞ ആളുകളെ ക്ഷണിച്ച് ലളിതമായിട്ടായിരുന്നു വിവാഹം.
മുക്കത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. മതപരമായ ആചാരങ്ങളൊന്നുമില്ലാതെ തിരുമ്പാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. ലിന്റോ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ഏരിയാ കമ്മിറ്റി അംഗമായിരുന്നു അനുഷ.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലിന്റോ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചത്. 2019 ലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സംഭവിച്ച അപകടമാണ് ലിന്റോയെ ഊന്നുവടിയിലാക്കിയത്.
പ്രളയകാലത്ത് കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാന്‍സര്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയുണ്ടായ വാഹനം അപകടത്തില്‍പെടുകയായിരുന്നു. പെട്ടെന്ന് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ ആംബുലന്‍സ് ഓടിച്ച് ആശുപത്രിയിലേക്ക് പോവുന്നതിനിടെയുണ്ടായ അപകടം ലിന്റോയുടെ കാലിന് സ്വാധീനമില്ലാതാക്കി.
കൂമ്പാറ മാങ്കുന്ന് ആദിവാസി കോളനിയിലെ ട്യൂമര്‍ രോഗിയായ ബിജുവിനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മുക്കം മാമ്പറ്റയില്‍ ആംബുലന്‍സില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.
ഒരു കാലിന് സ്വാധീനം നഷ്ടമായപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടുമായി മുന്നേറിയതാണ് ലിന്റോ ജോസഫിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിക്ക് പ്രചോദനമായത്. അത് വോട്ടര്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്തു.
തിരുവമ്പാടി എംഎല്‍എയും ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറര്‍ കൂടിയായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കല്‍ ജോസഫിന്റേയും അന്നമ്മയുടേയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്റേയും ലതയുടേയും മകളാണ് വധു അനുഷ.
Discussion about this post