മൂലമറ്റം: വീട്ടില്‍ അനധികൃതമായി വളര്‍ത്തിവന്ന മയിലിനെയും തത്തകളെയും വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. വീട്ടുടമസ്ഥനെതിരെ കേസെടുത്തു. മൂവാറ്റുപുഴ-ആയവന സ്വദേശി തടത്തില്‍ സതീഷിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
നാല് മാസം പ്രായമുള്ള രണ്ട് മയിലിനെയും മൂന്ന് തത്തകളെയുമാണ് പിടികൂടിയത്.
വന്യജീവി വിഭാഗത്തില്‍പ്പെടുന്ന മയില്‍, തത്ത എന്നിവയെ വളര്‍ത്താന്‍ അനുമതിയില്ല. മൂലമറ്റം വനം വകുപ്പ് സെക്ഷന്‍ ഓഫിസര്‍ ഷാജി, തൊടുപുഴ ഫ്ലയിങ് സ്ക്വാഡ് ജീവനക്കാരന് ഷാജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പക്ഷികളെ പിടിച്ചെടുത്തത്.
Discussion about this post