പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളുമായി പോലീസ് സംഘം സന്നിധാനത്തേക്ക് നീങ്ങുന്നു. അതേസമയം പോലീസുകാരെ പ്രതിഷേധക്കാര്‍ വളഞ്ഞെങ്കിലും അവരെ മാറ്റി യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തുടരുകയാണ്.
എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിഷേധക്കാരെ മാറ്റിയത്. ബാരികേഡും ഷീല്‍ഡും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ മാറ്റിയത്. മരക്കൂട്ടത്തും പ്രതിഷേധം ശക്തമാണ്. ഡിഐജി സേതുരാമെന്റ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. പോലീസും പ്രതിഷേധക്കാരും സംഘര്‍ഷം തുടരുകയാണ്.
കാഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പോലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പോലീസ് സംരക്ഷണം നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം മലകയറാന്‍ എത്തിയ മനീതി സംഘം പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോയിരുന്നു. ഇവര്സ്വന്തം ഇഷ്ടപ്രകാരം മടങ്ങുകയായിരുന്നു. ഇവര്‍ക്ക് പോലീസ് സംരക്ഷണം കുറവായിരുന്നു എന്ന് പൊതുവില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം തങ്ങള്‍ തിരിച്ചു വരും എന്നും മനീതി കോര്‍ഡിനേറ്റര്‍ സെല്‍വി വ്യക്തമാക്കി.
Discussion about this post