തൊടുപുഴ: കുറച്ച ഇന്ധഘനവില രേഖപ്പെടുത്താതെ പഴയനിരക്കില്‍ ഇന്ധനം വില്‍പ്പന തുടര്‍ന്നതോടെ ഇടുക്കിയിലെ പെട്രോള്‍ പമ്പില്‍ തര്‍ക്കം. ഇടുക്കി ചേലചുവടിലെ പെട്രോള്‍ പമ്പിലാണ് വ്യാഴാഴ്ച രാവിലെ തര്‍ക്കവും വാക്കേറ്റവും ഉണ്ടായത്. തുടര്‍ന്ന് പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു.
ഒടുവില്‍ പ്രശ്നം പരിഹരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം പുതിയ നിരക്കില്‍ ഇന്ധനവിതരണവും ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധനവിലയില്‍ കുറവ് വന്നത്. പുതിയ നിരക്കുകള്‍ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍ വ്യാഴാഴ്ച രാവിലെ ചേലചുവടിലെ പമ്പിലെത്തിയവര്‍ക്ക് പഴയ നിരക്കില്‍ ഇന്ധനം വില്‍ക്കുകയായിരുന്നു.
നെറ്റ്വര്‍ക്ക് തകരാര്‍ കാരണം പമ്പിലെ സിസ്റ്റത്തില്‍ പുതിയ നിരക്കുകള്‍ വന്നിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. ഇതോടെ ഇന്ധനം നിറയ്ക്കാനെത്തിയവരും ജീവനക്കാരും തമ്മില്‍ തര്‍ക്കമായി. ഇതോടെ വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.
ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം നെറ്റ് വര്‍ക്ക് തകരാര്‍ പരിഹരിച്ച് പുതിയ നിരക്കില്‍ ഇന്ധനവിതരണം ആരംഭിക്കുകയും ചെയ്തു.
Discussion about this post