കൊച്ചി: കൊച്ചിയിലെ വൈറ്റിലയില്‍ ഇന്ധന വില വര്‍ധനവിനെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. മധുരം വിതരണം ചെയ്തതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചത്.
വൈറ്റിലയിലെ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതികരിച്ചു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച സാഹചര്യത്തില്‍ ഇന്ധന വില കുറഞ്ഞതോടെ വൈറ്റിലയില്‍ യൂത്ത് കോണ്‍ഗ്രസ് മധുരം വിതരണം നടത്തി.
കഴിഞ്ഞ ദിവസം പ്രതിഷേധ സമരവും സംഘര്‍ഷങ്ങളും നടന്നയിടത്താണ് പ്രവര്‍ത്തകരെത്തി മധുരം വിതരണം ചെയ്തത്. വഴിയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ലഡു വിതരണം ചെയ്തു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഇന്ധന വിലയ്ക്ക് എതിരായ സമരങ്ങളുടെ പരിണിത ഫലമാണെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ധന വിലകുറച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വൈറ്റിലക്ക് പുറമേ കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് മധുര വിതരണം ചെയ്തു. ഗാന്ധി സ്‌ക്വയറില്‍ വാഹന യാത്രക്കാര്‍ക്കും വഴി യാത്രക്കാര്‍ക്കും മിഠായിയും ലഡുവും വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ സമര വിജയമെന്ന് അവകാശപ്പെട്ടായിരുന്നു പരിപാടി.