കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചത് വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്മാറി ജോജു ജോര്‍ജ്ജ്.
സോഷ്യല്‍ മീഡിയയില്‍ നിന്ന് ജോജു ജോര്‍ജ്ജിന്റെ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായിരുന്നു. നിലവില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ജോജുവിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ലഭിക്കുന്നില്ല.
ഇതിനിടെ അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തതാണെന്ന് ജോജു അറിയിച്ചു.
തന്നെ സ്നേഹിക്കുന്ന പ്രേക്ഷക മനസ്സില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവയ്ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തത്കാലം ഇനി വേണ്ടെന്നാണ് താരത്തിന്റെ നിലപാട്. ഏറെ സജീവമായിരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് നടന് ഡിലീറ്റ് ചെയ്തത്.
Discussion about this post