എരുമേലി: എരുമേലി ചരളയിൽ സ്കൂളിൽ മോഷണം നടത്തിയെന്നു സംശയിക്കുന്ന യുവാവിനെ പിടികൂടാനെത്തിയ പോലീസിന് മുന്നിൽ ബന്ധുക്കളുടെ ആത്മഹത്യാശ്രമം. പോലീസ് എത്തിയപ്പോൾ യുവാവിന്റെ അമ്മയും വല്യമ്മയും തലയിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തി.
ഇന്നലെ എരുമേലി ചരളയിലാണു സംഭവം. ചരള വാവർ മെമ്മോറിയൽ സ്കൂളിൽ കഴിഞ്ഞ ആഴ്ച മോഷണം നടന്നതിനെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് എസ്ഐയും വനിതാ പോലീസും ഉൾപ്പെടുന്ന സംഘം വീട്ടിലെത്തിയത്.
എന്നാൽ 18 വയസ്സുള്ള മകനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വീട്ടുകാർ തടയുകയും യുവാവിന്റെ മാതാവും വല്യമ്മയും തലയിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയുമായിരുന്നു. ഇതോടെ പോലീസ് പിൻവാങ്ങി.
പ്രതിയെന്ന് കരുതുന്ന യുവാവിനെ കണ്ടെത്താനുമായില്ല. വാവർ സ്കൂളിൽ നിന്നു 10,000 രൂപയാണു നഷ്ടപ്പെട്ടത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് വീട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post