തൃശ്ശൂര്‍: കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന് ജോജു ജോര്‍ജിന് പിന്തുണയുമായി പിവി അന്‍വര്‍ എംഎല്‍എ.
ഇന്ധനവില നിയന്ത്രണം ആദ്യമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എടുത്ത് മാറ്റി എണ്ണകമ്പനികളെ ഏല്‍പ്പിച്ച ജോജു നീതി പാലിക്കുക എന്ന് അന്‍വര്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ജോജുവിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. പൊതുജനങ്ങളെ വഴി തടഞ്ഞുള്ള സമരത്തെ ചങ്കൂറ്റത്തോടെ എതിര്‍ത്ത സഹോദരനു അഭിനന്ദനങ്ങള്‍, ആശംസകള്‍ എന്നും മറ്റൊരു പോസ്റ്റില്‍ അന്‍വര്‍ കുറിച്ചു.
രാവിലെ കോണ്‍ഗ്രസ് ഇന്ധനവില വര്‍ദ്ധനയ്ക്ക് എതിരെ നടത്തിയ സമരമാണ് ഒടുവില്‍ നാടകീയ രംഗങ്ങളില്‍ കലാശിച്ചത്. വണ്ടി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ഏറെ നേരമായതോടെ നടന് ജോജു ജോര്‍ജ് ഇറങ്ങി വന്നു. വഴി തടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചു. തന്റെ കാറിനടുത്തുള്ള വാഹനത്തില്‍ കീമോ തെറാപ്പി ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറില്‍ ഒരു ഗര്‍ഭിണി സ്കാനിംഗിനായി പോകുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു. ഒടുവില്‍ ജോജുവും കോണ്‍ഗ്രസുകാരും തമ്മില്‍ സംഘര്‍ഷമായി.
Discussion about this post