തിരുവനന്തപുരം: 2019ൽ നടന്ന മിസ് കേരള മത്സരത്തിൽ കിരീടം ചൂടിയ അൻസി കബീർ വാഹനാപകടത്തിൽ മരിച്ച. മകൾ മരണപ്പെട്ട വിവരമറിഞ്ഞ അൻസിയുടെ മാതാവ് റസീന (48)കുഴഞ്ഞു വീണു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അൻസിയുടെ പിതാവ് കബീർ വിദേശത്താണ്. ആറ്റിങ്ങൽ ആലങ്കോട്, പാലാകോണം അൻസി കൊട്ടേജിലാണ് അൻസിയും മാതാവും താമസിച്ചിരുന്നത്. അൻസിയുടെ പോസ്റ്റ്മാർട്ടം നടപടിക്കായി ബന്ധുക്കൾ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.
കബീർ- റസീന ദമ്പതികളുടെ ഏകമകളാണ് മിസ് കേരള വിജയിയായ അൻസി കബീർ. ഇന്ന് പുലർച്ചെ ഒരുമണിയോടെ നടന്ന അപകടത്തിലാണ് അൻസി (25)യും സുഹൃത്തും മിസ്കേരള റണ്ണറപ്പ് അഞ്ജന ഷാജനും(26) കൊല്ലപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post