തൃശൂര്‍: ചാവക്കാട് മണത്തല ചാപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ കുത്തി കൊന്നു. ചാപറമ്പ് കൊപ്പര ചന്ദ്രന് മകന് ബിജുവാണ് (35) മൂന്നംഗ സംഘത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
വീട്ടില്‍ വളര്‍ത്തുന്ന പ്രാവുകളെ മണത്തല നാഗയക്ഷി ക്ഷേത്ര പരിസരത്ത് വില്പന നടത്തുകയായിരുന്ന ബിജുവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിനു ആഴത്തില്‍ കുത്തേറ്റ് റോഡില്‍ വീണു രക്തം വാര്‍ന്നു കിടന്ന ബിജുവിനെ നാട്ടുക്കാര് ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആളുമാറി കുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മണിക്കൂറുകള്‍ക്ക് മുന്‍പ് സംഭവ സ്ഥലത്ത് വെച്ച് മറ്റൊരു യുവാവുമായി ഒരു സംഘം വാക്കേറ്റത്തിലേര്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഇതാണ് ആളുമാറിയുള്ള ആക്രമണത്തിലേക്ക് സൂചന നല്‍കുന്നത്. ഗുരുവായൂര്‍ എസിപി കേജി സുരേഷ്, കുന്നംകുളം എസിപി ടിഎസ് സിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയാതായി പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് ശേഷം പ്രതികള്‍ ബീച്ച് ഭാഗത്തേക്ക് പോയതായാണ് സൂചന. വിദേശത്തായിരുന്ന ബിജു രണ്ട് മാസം മുന്‍പാണ് നാട്ടില്‍ എത്തിയത്. ഭാര്യ റിയ, അമ്മ തങ്കമണി, മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post