തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ശുചിത്വമില്ലായ്മ കണ്ടെത്തിയതിനെ തുടര്‍ന്ന് റെസ്റ്റ് ഹൗസ് മാനേജരെ സസ്പെന്‍ഡ് ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മാനേജര്‍ വിപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തിയ മന്ത്രിcfv
യില്‍ മന്ത്രി വൃത്തിഹീനമായ ചുറ്റുപാടെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയാണ് തിരുവനന്തപുരം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്.
നവംബര്‍ ഒന്ന് മുതല്‍ റെസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്നതിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതുമാണ്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ റെസ്റ്റ് ഹൗസില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ കണ്ടതാകട്ടെ വൃത്തിഹീനമായി കിടക്കുന്ന അടുക്കളയും പരിസരവും. ശുചിത്വമില്ലായ്മ ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തിരുന്നു.
വീഴ്ച വരുത്തിയ റെസ്റ്റ് ഹൗസ് മാനേജര്‍ വിപിനെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.