തിരുവല്ല: തെന്നിന്ത്യൻ നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മലയാളം സിനിമാ-സീരിയൽ താരം പ്രിയങ്കയെ കോടതി വെറുതെവിട്ടു.
തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിറക്കിയത്. 2004-ലായിരുന്നു ഏറെ വിവാദമായ കേസിനാസ്പദമായ സംഭവം.
പ്രിയങ്ക കാവേരിയെ ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.