തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളുടെ കൂട്ടായ്മ മനിതിയെ നിലവിലെ സാഹചര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി തിരിച്ചയയ്ക്കുകയാണ് ചെയ്തതെന്ന് മന്ത്രി കെടി ജലീല്‍.
സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതായിരിക്കും വിഷയമാവുക. നവോത്ഥാനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല.പക്ഷേ ഒരിക്കല്‍ സംഭവിക്കുമെന്നും കെടി ജലീല്‍ പറഞ്ഞു.
അതേസമയം ഇന്നല രാത്രിയോടെ ശബരിമല ദര്‍ശനത്തിനായി തമിഴ്നാട്ടില്‍ നിന്നും എത്തിയ 11 അംഗ സംഘത്തിലെ ആറുപേര്‍ പുലര്‍ച്ചെ തന്നെ പമ്പയിലേക്ക് എത്തിയിരുന്നു. പിന്നാലെ ബാക്കി സംഘാംഗങ്ങളും എത്തി. എന്നാല്‍ ആദ്യം നാമം ജപിച്ച് പ്രതിഷേധിച്ചവര്‍ പിന്നീട് യുവതികള്‍ക്ക് നേരെ ആക്രോശവുമായി അടുത്തതോടെ അവര്‍ ദര്‍ശനം നടത്താതെ പിന്മാറുകയായിരുന്നു.
Discussion about this post