തിരുവനന്തപുരം: ‘ഇത്രയും കാലം ജയിലില്‍ കിടന്നത് ഭീഷണിക്ക് വഴങ്ങാത്തതിനാലാണ്. വൈകിയാണെങ്കിലും നീതി ലഭിച്ചു, കോടതിയോട് നന്ദിയെന്നും ബിനീഷ് കോടിയേരി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നേടിയ ബിനീഷ് കോടിയേരി നാട്ടിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിനീഷ് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സത്യം എല്ലാ കാലത്തും മറച്ചുവയ്ക്കാനാകില്ല, കൂടുതല്‍ പ്രതികരണം പിന്നീടെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബിനീഷിനെ വരവേല്‍ക്കാന്‍ നിരവധി സുഹൃത്തുകളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇപ്പോള്‍ നന്ദി പറയാനുള്ളത് കോടതിയോടാണെന്നും സത്യത്തെ മൂടിവയ്ക്കാന്‍ കാലത്തിനാവില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. സത്യത്തെ മൂടിവയ്ക്കാനും വികൃതമാക്കാനും സാധിക്കും. പക്ഷേ കാലം സത്യത്തെ ചേര്‍ത്തു പിടിക്കും. ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ സംഭവിച്ചതാണ് ഈ കേസെന്നും ബിനീഷ് പറഞ്ഞു.
തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വര്‍ഷത്തിന് ശേഷമാണ് താന്‍ ജയില്‍ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണാണമെന്നും പറഞ്ഞു. തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും പറയാനുള്ളതെല്ലാം പറയുമെന്നും വ്യക്തമാക്കിയ ശേഷമാണ് വിമാനത്താവളത്തില്‍ നിന്നും മരുതംകുഴിയിലെ വീട്ടിലേക്ക് പോയത്.
ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകള്‍ പറയാന്‍ തയ്യാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു.
ബിജെപിയാണ് ഇതിനു പിന്നിലെന്നും ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നുമാണ് ബിനീഷ് പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കേരളത്തില്‍ എത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ബിനീഷ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.
Discussion about this post