കൊല്ലം: പൂയപ്പള്ളിയില്‍ വിവാഹാലോചനകള്‍ മുടക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സഹപാഠിയായ യുവതിയുടെ വിവാഹം മുടങ്ങിയതില്‍ യുവാവിന്റെ പങ്ക് വെളിപ്പെട്ടതോടെയാണ് ഓടനാവട്ടം വാപ്പാലപുരമ്പില്‍ സ്വദേശി അരുണിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകളാണ് മുടക്കിയത്.
ഒരേ കാരണങ്ങളാല്‍ രണ്ട് വിവാഹ ആലോചന മുടങ്ങിയപ്പോള്‍ യുവതിയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അരുണിലേക്ക് അന്വേഷണമെത്തിയത്. വിവാഹാലോചനയുമായി വരുന്ന യുവാക്കളുടെ വീട് കണ്ടെത്തിയായിരുന്നു അരുണ്‍ വിവാഹാലോചന പൊളിച്ചിരുന്നത്.
യുവതിയുമായി കുറെ നാളുകളായി പ്രണയത്തിലാണെന്നും പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ തന്റെ കൈവശമുണ്ടെന്നും യുവാക്കളോടും ബന്ധുക്കളോടും അരുണ്‍ പറഞ്ഞു. ഒന്നിച്ച് പഠിച്ചതുകൊണ്ടു മാത്രം യുവതിക്ക് അരുണുമായി പരിചയമുണ്ട്. പ്രണയമൊന്നും പ്രതിയോട് ഉണ്ടായിരുന്നില്ല. അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post