കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ തിങ്കളാഴ്ച മുതൽ സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ് സമരം നടത്താൻ കെ.ജി.എം.ഒ.എ തീരുമാനിച്ചു.
റിസ്‌ക് അലവൻസ് നൽകിയില്ല, ശമ്പള പരിഷ്‌കരണത്തിൻറെ ഭാഗമായ ലഭിക്കേണ്ട ആനുപാതിക വർധനവിന് പകരം അലവൻസുകൾ വെട്ടിക്കുറച്ചു തുടങ്ങിയവയാണ് സമരത്തിനുള്ള കാരണങ്ങളായി കെ.ജി.എം.ഒ.എ ചൂണ്ടിക്കാണിക്കുന്നത്. നവംബർ 16ന് കൂട്ട അവധി എടുക്കാനും സർക്കാർ ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്