പത്തനംതിട്ട: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകൾ 30 സെന്റിമീറ്റർ ആണ് ഉയർത്തിയത്. സെക്കൻഡിൽ 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും.
പമ്പാ നദിയുടെയും കക്കട്ടാറിന്റെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.ശനിയാഴ്ച രാവിലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴയാണ് ലഭിച്ചത്. ഡാമിന്റെ സംഭരണ ശേഷിയുടെ 93.9 ശതമാനം നിറഞ്ഞിട്ടുണ്ട്. ഇതിനെ തുടർന്നാണ് വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.
അടുത്ത ദിവസങ്ങളിൽ മഴ പെയ്യുകയും കൂടുതൽ വെള്ളം ഡാമിലേക്ക് എത്തുകയും ചെയ്താൽ ബുദ്ധിമുട്ടാണ്ടാകാതിരിക്കാനാണ് മഴ മാറി നിൽക്കുന്ന സമയത്ത് ഡാം തുറന്നത്.ശനിയും ഞായറും പത്തനംതിട്ടയിൽ മഴ കനക്കാൻ സാധ്യതയുണ്ട്.
Discussion about this post