തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്ന് വരെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ തിങ്കളാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച പതിനൊന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴയോര മേഖലകളിൽ വരുംദിവസങ്ങളിൽ മഴ കനത്തേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കോട്ടയം, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ടിന് സമാനമായി മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ അതിനനുസരിച്ച് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post