ആലുവ: നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി വിമല്‍ വിജയെയാണ് ആലുവ പോലീസിന്റെ പിടിയിലായത്. വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുത്തതിനു പുറമെ, വീട്ടുകാര്‍ക്ക് നേരെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.
ദിലീപിനെ കാണാനെത്തിയതാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ഗേറ്റ് ചാടി കടന്ന് പ്രശ്‌നങ്ങളുണ്ടാക്കിയത്. വീട്ടുകാരെ അസഭ്യം പറയാന്‍ തുടങ്ങിയ വിമല്‍, ആളുകള്‍ കൂടിയതോടെ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഇയാള്‍ വന്നതും തിരിച്ച് പോയതും അങ്കമാലിയില്‍ നിന്ന് വിളിച്ച ഓട്ടോറിക്ഷയിരുന്നു. ഈ ഓട്ടോ റിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചില സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post