എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഡ്രൈക്ലീനിങ് കടയില്‍ മോഷണം; നഗ്‌നനായി കയറിയ കള്ളന്‍ വസ്ത്രവും കൊണ്ട് മുങ്ങി!

കോഴിക്കോട്: തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയുടെ ‘വണ്ടര്‍ക്ലീന്‍’ എന്ന ഡ്രൈക്ലീനിങ് കടയില്‍ മോഷണം. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കോവിഡ്കാലത്ത് ഡ്രൈക്ലീനിങ്ങിന് നല്‍കിയ വിവിധവസ്ത്രങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ആരുമെത്തിയിരുന്നില്ല. ഈവസ്ത്രങ്ങള്‍ ഡ്രൈക്ലീനിങ്ങിനുശേഷം കടയുടെ ഒരുവശത്ത് പിന്‍ഭാഗത്തെ മുറിയിലായി സൂക്ഷിച്ചിരുന്നു.

ഇവയില്‍നിന്ന് ചില വസ്ത്രങ്ങളാണ് മോഷ്ടാവ് എടുത്തുകൊണ്ടു പോയത്. തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കൊടുവാള്‍കൊണ്ട് കടയിലെ ടിന്‍ഷീറ്റ് കുത്തിപ്പൊളിച്ചാണ് കടയ്ക്കുള്ളിലേക്ക് മോഷ്ടാവ് കടന്നത്. വീടിന്റെ പൂട്ടുകള്‍ മുഴുവന്‍ പൊളിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട്.

thottathil raveendran mla | Bignewslive

നഗ്‌നനായിട്ടാണ് ഇയാള്‍ കടയിലേക്ക് പ്രവേശിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കടയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്ത് വിരലടയാളവിദഗ്ധ എ.വി. ശ്രീജയ, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. നടക്കാവ് പോലീസ് കേസെടുത്തു.

Exit mobile version