കോട്ടയം: മനിതി സംഘം ശബരിമല ദര്‍ശനം നടത്താന്‍ വന്ന വിഷയത്തോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍. നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമാണ് എന്ന് അദ്ദേഹം ആരോപിച്ചു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഹിന്ദുമത വിശ്വാസികള്‍ പോലുമല്ലാത്തവര്‍ ആസൂത്രിതമായി ശബരിമലയിലെത്തിയതെന്നും സിപിഎം നടത്തിയ ഈ കള്ളക്കളിയെക്കുറിച്ചും ശബരിമല തകര്‍ക്കാനുള്ള ശ്രമത്തെക്കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
അതോടൊപ്പം ഇന്നലെ രാത്രി ശബരിമലയില്‍ ഉണ്ടായിരുന്ന ബിജെപി നേതാക്കളോട് പോലീസ് ക്രൂരമായി പെരുമാറിയെന്നും രാത്രിയുടെ മറവില്‍ ഈ ക്രൂരത പുറംലോകം അറിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.