മലയാളികളുടെ ഇഷ്ടതാരങ്ങളാണ് നടി മുക്തയും മകള്‍ കിയാരയും. അടുത്തിടെ ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍മാജികില്‍ ഇരുവരും അതിഥികളായി എത്തിയിരുന്നു. പരിപാടിയില്‍ മുക്ത നടത്തിയ ഒരു പരാമര്‍ശം പക്ഷെ വിവാദമായി മാറിയിരുന്നു. അഞ്ച് വയസ്സുകാരിയായ മകളെ വീട്ടുജോലികള്‍ ചെയ്തു പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് വിവാദമായത്.
മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും മറ്റൊരു വീട്ടിലേക്ക് പോവേണ്ടതല്ലേയെന്നുമായിരുന്നു മുക്ത പറഞ്ഞത്. ഈ പരാമര്‍ശമായിരുന്നു വിവാദമായത്. സ്ത്രീവിരുദ്ധമാണ് ആ വാക്കുകളെന്നും, കൊച്ചുകുഞ്ഞിനെ ഈ രീതിയിലാണോ വളര്‍ത്തുന്നതെന്നുമൊക്കെയായിരുന്നു ചോദ്യങ്ങള്‍. വനിതാ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലും മുക്തയ്ക്കെതിരെ പരാതിയും നല്‍കിയിരുന്നു.
ഇപ്പോഴിതാ നടിയെ പിന്തുണച്ച് കൊണ്ട് ഒരു ആരാധിക പങ്കുവെച്ച കുറിപ്പ് പങ്കുവെച്ച് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് മുക്ത. കുക്കിങും ക്ലീനിങും മാത്രമല്ല. ആ അഞ്ച് വയസുകാരി വേദിയില്‍ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണെന്നായിരുന്നു ഒരു ആരാധിക മുക്തയോട് പറഞ്ഞത്.
ആരാധികയുടെ ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് മുക്ത ഇപ്പോള്‍. ലോകം എന്തും പറയട്ടെ, അവള്‍ എന്റേതാണ് എന്നും സ്റ്റോറിയില്‍ മുക്ത കുറിച്ചിരുന്നു. മുക്തയുടെ സ്റ്റോറി ഇതിനകം തന്നെ ചര്‍ച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ലോകം എന്തും പറയട്ടെ… ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു അത് ഷെയര്‍ ചെയ്തു സമയം കളയാതെ… ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം…. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കൂ എന്നായിരുന്നു വിവാദങ്ങള്‍ക്കു പിന്നാലെ ഉണ്ടായ മുക്തയുടെ പോസ്റ്റ്. പ്രതികരണം. ഭര്‍ത്താവ് റിങ്കുവും മുക്തയെ പിന്തുണച്ചിരുന്നു.