കൊല്ലം: തൃപ്പനയം ദേവീ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളില്‍ കീഴ്ശാന്തിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ഗോവിന്ദപുരം അട്ടയാവതി ഹരിശ്രീയില്‍ ഗിരി ഗോപാലകൃഷ്ണന്റെ മകന്‍ അഭിമന്യു (19) ആണ് മരിച്ചത്. പ്രഭാത പൂജകള്‍ക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിന്റെ മൃതദേഹം കണ്ടത്.
വിവറമറിഞ്ഞ് എത്തിയ അഞ്ചാലുംമൂട് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ശേഷം മൃതദേഹം കൊല്ലം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ക്ഷേത്രത്തില്‍ കോടി അര്‍ച്ചന യജ്ഞം നടന്നു വരികയാണ്. നേരത്തെ ഈ ക്ഷേത്രത്തില്‍ കീഴ്ശാന്തിയായിരുന്ന അഭിമന്യു കോടി അര്‍ച്ചന ചടങ്ങുകള്‍ക്കായി അടുത്തിടെയാണ് വീണ്ടും ക്ഷേത്രത്തിലെത്തിയത്.
ഇതേ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന ഹരി നാരായണന്‍ സഹോദരനാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പാലക്കാട്ടേക്ക് കൊണ്ടു പോകും.
Discussion about this post