പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൊച്ചി സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും.
മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് പീഡനത്തിനിരയാക്കിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നു. മോന്‍സണിനെതിരെ നേരത്തെ പോക്സോ കേസെടുത്തിരുന്നു. സൗന്ദര്യവര്‍ദ്ധക ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്കിയ പരാതി. മോന്സണ് മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് 2019 ലാണ് പീഡനം നടന്നത്. മോന്‍സനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരിയിരുന്നു.
Discussion about this post