ആലപ്പുഴ: ഡ്യൂട്ടിക്കായി പറഞ്ഞയച്ച പോലീസുകാരനെ അന്വേഷിച്ചെത്തിയെന്ന വ്യാജേനെ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽ എത്തി ഭാര്യയെ കടന്നുപിടിച്ച എസ്ഐക്ക് എതിരെ കേസ്. പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ആലപ്പുഴ പോലീസ് ടെലി കമ്യൂണിക്കേഷൻസ് വിഭാഗം എസ്ഐ എൻആർ സന്തോഷിനെതിരെ കേസെടുത്തിരിക്കുന്നത്.
നോർത്ത് പോലീസാണ് കേസ് എടുത്തത്. സെപ്റ്റംബർ 18നാണ് സംഭവം. വയർലെസ് സെറ്റ് വാങ്ങുന്നതിനായി പോലീസുകാരനെ എസ്ഐ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉച്ച കഴിഞ്ഞതോടെ അയച്ചിരുന്നു. അന്ന് രാത്രി എസ്ഐ പോലീസുകാരന്റെ ക്വാർട്ടേഴ്സിൽ എത്തി വിളിച്ചു.
ശേഷം, ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചതോടെ പോലീസുകാരന്റെ ഭാര്യ വാതിൽ തുറന്നു. ഇതോടെ ഇയാൾ അപമപര്യാദയായി പെരുമാറുകയും ബലപ്രയോഗത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. പ്രതിയായ എസ്ഐ സന്തോഷ് ഒളിവിലാണ്.
Discussion about this post