പൊന്നാനി: മൊബൈല്‍ താഴെ വീണ് പൊട്ടിയ മനോവിഷമത്തില്‍ പൊന്നാനി സ്വദേശിയായ പതിനാറുകാരന് ആത്മഹത്യ ചെയ്തു. പൊന്നാനി പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന് നിഷാം (16) ആണ് ആത്മഹത്യ ചെയ്തത്.
സഹോദരിയുമായി പിടിവലി നടത്തുന്നതിനിടെ മൊബൈല്‍ താഴെ വീണ് പൊട്ടുകയായിരുന്നു. മൊബൈല്‍ പൊട്ടിയതോടെ പിതാവിനോട് പറയുമെന്ന് സഹോദരി പറഞ്ഞിരുന്നു. ഇതോടെ പിതാവ് ദേഷ്യപ്പെടുമെന്ന് ഭയന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പൊന്നാനി എംഐ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന നിഷാം പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: നിഷാന, നിയ.
Discussion about this post