മലപ്പുറം: മലപ്പുറത്ത് താനൂരില്‍ ദേവദാര്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ പതിമൂന്നിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്.
തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്.
റെയില്‍വേ മേല്‍പ്പാലമാണിത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിയുകയായിരുന്നു. ഗുരുതരമായി ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് വിവരം. പരിക്കേറ്റ ആളുകളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി മാറ്റുകയാണ്.
ബസിന് താഴെ ആരും കുടുങ്ങിയിട്ടില്ലെന്നാണ് വിവരം. ബസിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപ്പെടുത്തി. വലിയ ഗതാഗതക്കുരുക്കാണ് പ്രദേശത്തുണ്ടായത്.
Discussion about this post