പെൺകുട്ടിയെ ശല്യം ചെയ്തതിന് അറസ്റ്റിലായി പുറത്തിറങ്ങി; സോഷ്യൽമീഡിയയിലൂടെയും നേരിട്ടെത്തിയും ശല്യം തുടർന്ന് പന്തളത്തെ യുവാവ്

പത്തനംതിട്ട: പെൺകുട്ടിയെ ശല്യംചെയ്തതിന് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പെൺകുട്ടിയെ ശല്യം ചെയ്യുന്നതായി പരാതി. ഇതോടെ ഇയാളെ പോലീസ് വീണ്ടും പിടികൂടി.

പന്തളം മങ്ങാരം പുന്തിലേത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിളപ്പിൽശാല മുളയറ കരിമ്പാണ്ടിയിൽ അരുൺ രാജിനെ (30)ആണ് പന്തളം പോലീസ് അറസ്റ്റുചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

പെൺകുട്ടിയെ വീട്ടിലെത്തി ശല്യംചെയ്തതിന് ജൂലൈയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ സാമൂഹിക മാധ്യമങ്ങൾവഴി പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും വീട്ടിലെത്തി പെൺകുട്ടിയെ ശല്യംചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Exit mobile version