സര്‍ക്കാറും ദേവസ്വം ബോര്‍ഡും അനുവദിച്ചാണ് സ്ത്രീകള്‍ ദര്‍ശനം നടത്തുന്നതെങ്കില്‍ അവരെ അവഗണിക്കില്ല..! പൂജകള്‍ നടത്തി സ്ത്രീകള്‍ക്ക് പ്രസാദം നല്‍കും; മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും അനുവദിച്ചാണ് സ്ത്രീകള്‍ ദര്‍ശനം നടത്തുന്നതെങ്കില്‍ അവരെ അവഗണിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി. പൂജകള്‍ നടത്തി അവര്‍ക്ക് പ്രസാദം നല്‍കുമെന്നും മേല്‍ശാന്തിയായ അനീഷ് നമ്പൂതിരി പറഞ്ഞു.

എല്ലാ മാസവും സന്തോഷകരമായാണ് കാര്യങ്ങള്‍ നടക്കാറുള്ളത്. ഇത്തവണയും ശബരിമല ശാന്തമാണ്. എന്നാല്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നും. ആചാരങ്ങള്‍ ലംഘിക്കപ്പെടുമല്ലോ എന്ന വിഷമത്തോട് കൂടിയാണ് നട തുറക്കുന്നത്. ആചാരങ്ങള്‍ ഒരു ദിവസം കൊണ്ട് തെറ്റുമെന്നും അദ്ദേഹം പറയുന്നു.

വസ്ത്രം മാറ്റുന്നത് പോലെ എളുപ്പമല്ല ആചാരം മാറ്റുന്നത്. എന്നാല്‍ സ്ത്രീകളെ വിലക്കണമെന്ന് പറയില്ല. നാല്‍പത്തൊന്ന് ദിവസത്തെ വൃതം എന്നത് മാറ്റുമോ എന്നും അറിയേണ്ടിയിരിക്കുന്നു.

ആരോടും മുഖം തിരിക്കില്ല, ആരോടും ദേഷ്യവും അമര്‍ഷവും കാണിക്കില്ല. തന്ത്രിയുടെയും ദേവസ്വം ബോര്‍ഡും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സാധാരണ രീതിയില്‍ പൂജകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version