കോഴിക്കോട്: ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയിലെ രംഗം അക്ഷരാര്‍ഥത്തില്‍ യഥാര്‍ഥ്യമായതിന്റെ ഞെട്ടലിലാണ് കാക്കൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പവിത്രനെന്ന കഥാപാത്രം
ചങ്ക് തകര്‍ന്നുകൊണ്ട് പറയുന്നൊരു സീനുണ്ട്. ‘പറ്റിക്കാന്‍ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനൊന്നും പറേല്ലേന്ന് പറേണം സാറേ…’ എന്ന്.
കാക്കൂര്‍ സ്റ്റേഷനിലെ പോലീസ് സ്റ്റേഷനിലാണ് ആ സങ്കടക്കാഴ്ച നടന്നത്.
മൂന്നുദിവസം മുമ്പ് അമ്പലപ്പാടിലെ രണ്ടു മക്കളുള്ള യുവതി മടവൂര്‍ സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അഞ്ചും രണ്ടും വയസ്സുകാരായ കുട്ടികളാണ് യുവതിക്കുളളത്. ഇതില്‍ രണ്ടുവയസ്സുള്ള കുഞ്ഞുമായിട്ടാണ് കാമുകനൊപ്പം പോയത്.
ഭാര്യയെയും ഇളയ കുഞ്ഞിനെയും കാണാനില്ലെന്ന് ഭര്‍ത്താവ് പരാതി നല്കി
അന്വേഷണം നടത്തിയ പോലീസ് യുവതിയെയും കുഞ്ഞിനെയും കാമുകനെയും പെട്ടെന്ന് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. ഈ വേളയിലാണ് ഇളയകുഞ്ഞ് കാമുകന്റേതാണെന്നും വിട്ടുതരാനാവില്ലെന്നും ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭാര്യ പോലീസിനോട് പറഞ്ഞത്.
ഇതോടെ അഞ്ചുവയസ്സുള്ള കുട്ടിയുമായി ഭര്‍ത്താവ് തിരിച്ചു പോവുകയായിരുന്നു. സുരാജിന്റെ കഥാപാത്രത്തിന്റേതിന് സമാനമായ അവസ്ഥയാണ് ആ സമയത്ത് തങ്ങള്‍ക്കും പരാതിക്കാരനില്‍ കാണാനായതെന്നാണ് പോലീസുകാര്‍ പറയുന്നത്.
യുവതിക്കും കാമുകനുമെതിരെ കേസെടുത്ത പോലീസ് കോടതിയില്‍ ഹാജരാക്കിയതോടെ കാമുകനെ ഉടന്‍ റിമാന്‍ഡ് ചെയ്തു. ചെറിയ കുഞ്ഞുള്ളതിനാല്‍ യുവതിയെ ജയിലിലേക്ക് അയക്കാന്‍ കഴിയാത്ത പ്രശ്നവും ഇതോടെ വന്നു.
എന്നാല്‍, അഞ്ചുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയതിനാല്‍ നിയമ നടപടി സ്വീകരിക്കാതെ വെറുതെവിടാനും കഴിയാതായി. ഒടുവില്‍ യുവതിയുടെ മാതാവ് എത്തി രണ്ടു വയസ്സുള്ള കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയതോടെയാണ് യുവതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത് മഞ്ചേരി ജയിലിലേക്ക് മാറ്റി.
Discussion about this post