പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിത സംഘത്തിന് കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് സന്നിധാനത്തേക്ക് പോകാന്‍ സാധിച്ചില്ല. സംഘം തിരിച്ച് മടങ്ങി. അതേസമയം പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുകയാണെന്ന് മനിതി സംഘം അരോപിച്ചു.
എന്നാല്‍ മനിതി സംഘത്തിന്റെ സ്വന്തം തീരുമാനപ്രകാരമാണ് അവര്‍ മടങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം മനിതി സംഘം യഥാര്‍ത്ഥ ഭക്തരാണോയെന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രതികരിച്ചു.
Discussion about this post