തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം തട്ടിപ്പിൽ മുഖ്യപ്രതി അറസ്റ്റിൽ; നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തി പിടിയിൽ

തിരുവനന്തപുരം: നഗരസഭയിലെ വീട്ടുകരം തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തിയാണ് പോലീസ് പിടിയിലായത്. പരാതി ഉയർന്നതോടെ ഒളിവിൽ പോയ ശാന്തിയെ രാവിലെയോടെയാണ് അറസ്റ്റ് ചെയ്തത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ശാന്തിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ ഒത്തുകളിയിൽ നേമം സോണിൽ നിന്നും 27 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് ശാന്തി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇവർ രാവിലെ നേമം പോലീസിൽ കീഴടങ്ങിയത്.

2020 ജനുവരി മുതൽ 2021 ജൂലൈവരെയുള്ള കാലയളവിലാണ് ശാന്തി നികുതി വെട്ടിച്ചത്. വീട്ടുകരമായി ലഭിച്ച തുക ബാങ്കിൽ അടയ്ക്കാതെ അത് സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. ഇത് കോർപ്പറേഷൻ കണ്ടെത്തിയതിനെ തുടർന്നാണ് ശാന്തിയുൾപ്പെടെ ഏഴ് പേരെ സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ നാല് പേര് മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ പ്രതിപക്ഷം ഉൾപ്പടെ പ്രതിഷേധസമരം തുടരുകയാണ്.

Exit mobile version