തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നുമുള്ള ക്യാംപെയ്ൻ സോഷ്യൽമീഡിയയിൽ വ്യാപകമാവുന്നു. ഇതിനിടെ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി.
ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി ചർച്ചകൾ നടക്കുന്നതിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ കോടതി ഇടപെടണമെ00ന്ന അഭിപ്രായവും ഗവർണർ പങ്കുവെച്ചു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Discussion about this post