കൊച്ചി: വിലപ്പിടിപ്പുള്ള മൊബൈലുകള്‍ കാണിച്ച് പണം ലഭിച്ച ശേഷം അയക്കുന്നത് 100 രൂപ പോലും വിലമതിക്കാത്ത ഉത്പന്നങ്ങള്‍. വിദ്യാര്‍ത്ഥികളാണ് ഇവയില്‍ ഏറെയും തട്ടിപ്പിന് ഇരയായവര്‍. വാഗ്ദാന തട്ടിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുന്നുണ്ട്. 3200ന്റെ േേഫാണ്‍ 3200 രൂപയ്ക്ക് എന്ന് പറയുമ്പോള്‍ ഒന്നും അറിയാത്ത വിദ്യാര്‍ത്ഥികള്‍ അതില്‍ വീണു പോവുകയാണ് ചെയ്യുന്നത്. പലര്‍ക്കും പല കാര്യങ്ങളിലും അങ്ങനെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 100ല്‍ 10 ശതമാനമെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായവര്‍ ആയിരിക്കും.
15,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഫോണ്‍, മോഡല്‍ ഔട്ട് ആയതിനെ തുടര്‍ന്നു 3200 രൂപയ്ക്കു നല്കുന്നുവെന്നു പറഞ്ഞാണ് ആദ്യം വിളിയെത്തുക. നല്ല മലയാളത്തില്‍, സ്ത്രീകളാണ് വിളിക്കുന്നത്. അത് വിശ്വാസ്യത ഉറപ്പ് വരുത്താന്‍ എന്നാണ് നിഗമനം. ഫോണ്‍ കൈയ്യില്‍ കിട്ടുമ്പോള്‍ പണം അടച്ചാല്‍ മതിയെന്നും പറയുന്നതോടെ, പലരും ഇവരുടെ ചതിക്കുഴിയില്‍ വീണു പോകും. പലരും പണം കൊടുത്തു പാര്‍സല്‍ വാങ്ങി വഞ്ചിതരായിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നാണു പാര്‍സലുകള്‍ അയക്കുന്നത്. വിളിക്കുന്ന ഫോണ്‍ നമ്പറും ഡല്‍ഹി മേല്‍വിലാസമാണു കാണിക്കുന്നത്.
പലരും പോസ്റ്റ്മാന്മാരോടു പരാതി പറഞ്ഞതോടെയാണു തട്ടിപ്പു പുറത്തായത്. തുടര്‍ന്ന്, പാര്‍സല്‍ കൈപ്പറ്റരുതെന്നു പോസ്റ്റ്മാന്മാര് തന്നെ മേല്വിലാസക്കാര്ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. പാര്‍സല്‍ കൈപ്പറ്റാതെ തിരിച്ചയച്ചപ്പോള്‍, കേസ് കൊടുക്കുമെന്ന ഭീഷണിയുമായി വീണ്ടും വിളിക്കുന്നുണ്ട്. തങ്ങള്‍ ഫോണ്‍ തന്നെയാണ് അയച്ചതെന്നാണു വിളിക്കുന്നവര്‍ പറയുന്നു. ഇതോടെ തട്ടിപ്പിന് അന്ത്യവും ആവുന്നു. യാതൊരു തുമ്പും ഇല്ലാതെ.
Discussion about this post