കൊല്ലം: അശ്രദ്ധമൂലമുണ്ടായ ഒരു കാര്‍ അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷോറൂമില്‍ പാര്‍ക്ക് ചെയ്തിരുന്ന കിയ സെല്‍റ്റോസ് പിന്നോട്ട് ഉരുണ്ട് മെയിന്‍ റോഡിലേക്ക് വീണുള്ള അപകടത്തിന്റേതാണ് ദൃശ്യം. റോഡില്‍ മറ്റുവാഹനങ്ങള്‍ വരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.
കൊല്ലം നിലമേലില്‍ ഷോറൂമില്‍ ഇട്ടിരുന്ന കാറാണ് തനിയെ ഉരുണ്ട്പോയത്. ഷോറൂമില്‍ പാര്‍ക്ക് ചെയ്തിരുന്ന കിയ സെല്‍റ്റോസാണ് പിന്നോട്ട് ഉരുണ്ടത്. പാര്‍ക്ക് ബ്രേക്ക് ഇടാന്‍ മറന്ന അശ്രദ്ധയാണ് അപകടത്തിന് കാരണമായത്.
പാര്‍ക്ക് ബ്രേക്ക് ഇടാന്‍ മറന്നതാണ് അപകടകാരണം എന്നാണു കരുതുന്നത്. സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത് പ്രകാരം ഒക്ടോബര്‍ 19നാണ് ഈ സംഭവം നടക്കുന്നത് എന്ന് വ്യക്തമാണ്.
വണ്ടി നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഷോറൂമിലെ ഒരു സ്റ്റാഫ് വാഹനം തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. റോഡ് നിരപ്പില്‍നിന്ന് അല്പം ഉയരത്തിലുള്ള ഷോറൂമില്‍ നിന്ന് പിന്നോട്ടുരുണ്ട് കാര്‍ റോഡിലേക്കു വീണു.
ആ സമയത്ത് റോഡിലുടെ മറ്റു വാഹനങ്ങളോ ആളുകളോ വരാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. വാഹനത്തിനു കേടുപാടുകള്‍ പറ്റിയെങ്കിലും ഗുരുതരമായ തകരാറൊന്നും പറ്റിയിട്ടില്ല. റോഡില്‍ നിന്ന് ഓടിച്ചാണ് തിരികെ ഷോറൂമിലേക്കു കയറ്റിയത്.
Discussion about this post