കോഴിക്കോട്: വിവാഹാനന്തര പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമായി നടപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സംസ്ഥാനത്ത് വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വനിതാ കമ്മീഷൻ കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും അവർ പ്രതികരിച്ചു.
വനിതാ കമ്മീഷനെ ശക്തിപ്പെടുത്താൻ നിയമം ഭേദഗതി ചെയ്യണം. സ്ത്രീപീഡനങ്ങൾക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്താൽ ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ നിയമ ഭേദഗതി വേണമെന്നും പി സതീദേവി പറഞ്ഞു.
സ്‌കൂൾ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം വേണം. അജ്ഞത മൂലമാണ് ചിലർ എതിർക്കുന്നതെന്നും മുമ്പത്തെ വിവാദങ്ങളെ കുറിച്ച് പി സതീദേവി സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.