കോഴിക്കോട്: കുളിക്കുന്നതിനിടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന് അഹലനെയാണ് വെള്ളിയാഴ്ച രാവിലെ കുളിമുറിയില്‍ അവശനിലയില്‍ കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച രാവിലെ പൊറോട്ട വാങ്ങി നല്കി പള്ളിയില്‍ പോകാന്‍ തയ്യാറായിരിക്കാന്‍ പറഞ്ഞശേഷം സര്‍വീസിന് കൊടുത്ത വാഹനം കൊണ്ടുവരാന്‍ പിതാവ് പുറത്ത് പോയ സമയത്തായിരുന്നു അപകടമുണ്ടായത്. അമ്മ എണ്ണ തേച്ച ശേഷം മകനെ കുളിക്കാന്‍ വിടുകയായിരുന്നു. സാധാരണ കുറച്ചേറെ സമയം എടുത്താണ് മകന് കുളിക്കാറുള്ളത്. അതിനാല്‍ തന്നെ ആദ്യം സമയം പോകുന്നതില്‍ സംശയം തോന്നിയില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയത് അബദ്ധത്തില്‍ പറ്റിയതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നുമാണ് പോലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തിലും ആത്മഹത്യയെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Discussion about this post